Kerala health department officially started the online OP ticket booking in the majority of the Government hospitals. The online OP ticket booking system works under the E-Health portal. Don't worry about the queue. Complete the one-time registration with an Aadhaar card number. For easy to understand to everyone the op booking procedure described in Malayalam.
How to Book OP Ticket Online?
Hospitals | Kerala Govt. |
Website | ehealth.kerala.gov.in |
ehealth@kerala.gov.in | |
Tollfree numbers | 1056, 104 |
Department | Health (e-Health) |
ആദ്യം യുണീക്ക് ഹെൽത്ത് ഐഡി
ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യം തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകണം. തുടർന്ന് ആധാർ റജിസ്റ്റർ ചെയ്ത നമ്പറിൽ ഒടിപി വരും. ഇതു നൽകിയാൽ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്വേഡും മൊബൈലിൽ മെസേജായി ലഭിക്കും. ഇത് സൂക്ഷിച്ചുവയ്ക്കണം. ഇതുപയോഗിച്ച് ആശുപതികളിലേക്കു നിശ്ചിത തീയതിയിലും സമയത്തും അപ്പോയ്ന്റ്മെന്റ് എടുക്കാം.
Registration - Click here
എങ്ങനെ അപ്പോയ്ന്റ്മെന്റ്?
വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പറും പാസ്വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്ന്റ്മെന്റ് ക്ലിക്ക് ചെയ്യുക. റഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്മെന്റും തിരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്ന്റ്മെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാം. ടോക്കൺ വിവരങ്ങൾ എസ്എംഎസ് ആയും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും.
Booking - Click here
സംശയങ്ങൾക്ക്: ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിൽ വിളിക്കാം.
COMMENTS